പെരുമ്പാവൂർ: കാഞ്ഞിരക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ 43ാമത് വാർഷികാഘോഷവും പൊതുസമ്മേളനവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൻ സതി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ.വി. ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സീനിയർ അദ്ധ്യാപിക റെയ്‌സൺ പി. ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. അനിൽ ശങ്കരമംഗലം, ഹേമലത കുഞ്ഞമ്മ, കെ.കെ. ശിവരാജൻ, കെ.ജി. മനോജ്കുമാർ, ശിവരാജൻ, രാജീവ്, സ്മിത മനോജ്, ടീന തോമസ്, എസ്. ഷീബ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.ജി. സജിത്ത് സ്വാഗതവും സീനിയർ അദ്ധ്യാപിക സി. അമ്പിളി നന്ദിയും പറഞ്ഞു.