mathil
മതിലെഴുതുന്ന കലാകാരണൻ

കോലഞ്ചേരി: തിരഞ്ഞെടുപ്പ് കാലം കലാകാരന്മാർക്ക് നല്ലകാലം. മതിലെഴുത്തുകാർക്കും ഫോട്ടോ ഗ്രാഫർമാർക്കും ആർട്ട് ഡിസൈനർമാർക്കും നിന്നുതിരിയാൻ തന്നെ സമയമില്ല. സ്ഥാനാർത്ഥിയുടെ ഫോട്ടോയെടുപ്പ് കൂടാതെ ഓരോ പ്രചരണ പരിപാടികളുടേയും ലൈവും സ്റ്റില്ലും നവ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതു വരെ കരാറെടുക്കുകയാണ് ഫോട്ടോ ഗ്രാഫർമാർ.

ഫോട്ടോ എടുക്കുന്നതിന് മൊബൈൽ കാമറ പോര എന്ന നിലപാടിലാണ് മുന്നണി നേതാക്കൾ. നവ മാദ്ധ്യമങ്ങളിൽ പടം വരുമ്പോൾ വ്യക്തതവേണം. എന്നാലെ ലൈക്കും ഷെയറും ആവശ്യത്തിലധികം ലഭിക്കൂ.

ട്രോളും, വോട്ടഭ്യർത്ഥനയുട‌െ വിവിധ ഡിസൈനുകളും തയ്യാറാക്കുന്ന തിരക്കിലാണ് കമ്പ്യൂട്ടർ ഗ്രാഫിക് വിദഗ്ദ്ധർ. ഹെലിക്കാം ഉൾപ്പടെ ആധുനിക ഉപകരണങ്ങളുമായാണ് ഫോട്ടോയെടുപ്പ്. ഫോട്ടോയെടുപ്പ് മാത്രമല്ല ലൈവുംനൽകും.. മൈക്ക് അനൗൺസ്മെന്റും, പ്രസംഗങ്ങളുമൊക്കെപഴഞ്ചനായി. കുറഞ്ഞവാക്കുകളിൽ കൂടുതൽ വിവരങ്ങൾ നൽകുന്ന ട്രോളുകളാണ് പലരും പരീക്ഷിക്കുന്നത്.