tarring
Sറിംഗ് നടത്തണം

കാലടി: മലയാറ്റൂർ - യൂക്കാലി - അടിവാരം റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡ് നന്നാക്കുന്നതിന് മെറ്റൽ ഇറക്കിയിട്ടുണ്ടെങ്കിലും പണി തുടങ്ങുന്നില്ല. ടെൻഡർ നടപടികൾ പൂർത്തികരിച്ച റോഡിന്റെ ടാറിംഗ് ജോലികൾ വൈകുന്നത് സാങ്കേതിക തടസ്സങ്ങൾ കൊണ്ടാണെന്ന് പറയപ്പെടുന്നു.

മലയാറ്റൂർ തീർത്ഥാടന സീസൺ തുടങ്ങിയതിനാൽ നിരവധി വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്.