sndp
കാഴ്ചക്കാരിൽകൊതുകം പകർന്ന് വേൽ മുരുക കാവടി ഘോഷയാത്ര

പനങ്ങാട്: സന്മാർഗ സന്ദർശിനി സഭവക ശ്രീവല്ലീശ്വര ക്ഷേത്രത്തിലെയും വെട്ടിക്കാപ്പിള്ളിൽ ശ്രീഅന്നപൂർണേശ്വരി ക്ഷേത്രത്തിലെയും മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാവടിഘോഷയാത്ര പകിട്ടാർന്നതായി. നൂറ്കണക്കിന് കാവടികളും നിശ്ചലദൃശ്യങ്ങളും പങ്കെടുത്തു. വേൽമുരുക കാവടിസംഘത്തിന്റെ നേതൃത്വത്തിൽ വൈകിട്ട് ജനതാറോഡ് ജയൻ പുതുക്കാടിന്റെ വസതിയിൽ നിന്നാരംഭിച്ച കാവടിഘോഷയാത്ര ജനതാറോഡ് വഴിഎം.എൽ.എ.റോഡിൽ പ്രവേശിച്ച്കാമോത്ത് മൈതാനിയിൽ കേന്ദ്രീകരിച്ച് നിറഞ്ഞാടിയശേഷം പി.ഡബ്ളിയു റോഡിലൂടെ ശ്രീവല്ലീശ്വരക്ഷേത്ര സന്നിധിയിൽ പ്രവേശിച്ചു. തെയ്യം, കരകം, ചെണ്ട്കാവടി, ആട്ടക്കാവടി, കൊട്ടക്കാവടി തുടങ്ങി നൂറുകണക്കിന് കാവടികളും, കാണിവേഷം, ശിങ്കാരിമേളം, ബാന്റ്, ചിന്ത്, തകിൽ, പമ്പമേളം നാസിക്ഡോൾ എന്നീ വാദ്യങ്ങളും കാവടിഘോഷയാത്രയിൽ അണിനിരന്നു. വി.ടി. മുരുകൻ, ടി.എ. സുരേഷ്, വി.പി. അശോകൻ, എം.എസ്. സുദേവൻ, എം.എസ്. ശശി തുടങ്ങിയവർ കാവടിഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.