benny-bhehannan
മാണിക്കമംഗലം സെന്റ് ക്ലയർ മൂക - ബധിര സ്കുളിൽ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാൻ സന്ദർശനം നടത്തിയപ്പോൾ

കാലടി: മാണിക്കമംഗലം സെന്റ് ക്ലയർ മൂക - ബധിര സ്കുളിൽ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ സന്ദർശനം നടത്തി.ഇന്നലെ രാവിലെ ഭാര്യ ഷേർളിയും, മകൻ വേണുവിനും ഒപ്പമാണ് സന്ദർശനം നടത്തിയത്.. 1993 മുതലുള്ള ആത്മബന്ധമാണ് ഇവിടെ വരാൻ കാരണമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.മുതിർന്ന വിദ്യാർത്ഥികളുമായി ഒരു മണിക്കു റോളം ഇദ്ദേഹം ഇവിടെ ചെലവഴിച്ചു.റോജി എം. ജോൺ എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, ഡി.സി.സി.സെക്രട്ടറി അഡ്വ.കെ.ബി.സാബു, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ടി.പി.ജോർജ്, ഷൈജു എന്നിവരും എത്തിയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സി.ഫിൻസിറ്റ, സി.അഭയ എന്നിവർ ചേർന്ന് ബെന്നി ബഹനാനെ സ്വീകരിച്ചു.