ആലുവ: ഫെഡറൽ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ പൊതുമരാമത്ത് റോഡിലെ തണൽമരത്തിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. 1995ൽ വച്ചു പിടിപ്പിച്ച തണൽമരത്തിനാണ് തീയിട്ടത്. ഫുട്പാത്ത് ഒരുസംഘം സാമൂഹിക വിരുദ്ധർ നാളുകളായി കൈയേറിയിരിക്കുകയാണ്. രാത്രിയായാൽ ഇവിടെ മദ്യപിച്ച് അടിപിടി പതിവാണ്. ഈ ഭാഗത്ത് പൊലീസ് നിരീക്ഷണം കുറവാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു.