k-r-meera
വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സാഹിത്യകാരി കെ.ആർ. മീര ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സാഹിത്യകാരി കെ.ആർ. മീര ഉദ്ഘാടനം ചെയ്തു. ആലങ്കോട് ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം എം.ആർ. സുരേന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുൻ എം.എൽ.എ സാജുപോൾ എന്നിവർ നിർവഹിച്ചു. മുതിർന്ന വായനശാല പ്രവർത്തകനും സ്ഥാപാകാംഗവുമായ കെ.പി. പടനായരെ ചടങ്ങിൽ ആദരിച്ചു.

പി.കെ. സോമൻ, സൗമിനി ബാബു, ബേസിൽ പോൾ, ജോജി ജേക്കബ്, കെ.സി. മനോജ്, കെ.പി. വിനോദ്കുമാർ, ഷൈബി രാജൻ, അമ്പിളി ഷാജീവ്, കെ. അശോകൻ, മിത മനോജ്, ആർ.എം. രാമചന്ദ്രൻ, കെ.കെ. ഗോപാലകൃഷ്ണൻ, ജി. കല, ജി. ആനന്ദകുമാർ, സി. രാജി എന്നിവർ സംബന്ധിച്ചു. 105 പേർ പങ്കെടുത്ത സ്വാഗതഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. എൻ.പി. അജയകുമാർ സ്വാഗതവും എം.എസ്. ഹരികുമാർ നന്ദിയും പറഞ്ഞു. 30 പേർ പങ്കെടുത്ത അക്ഷരശ്ലോകസദസും സമ്മേളനാന്തരം പാട്ടിന്റെ പാലാഴിയും അരങ്ങേറി.