പറവൂർ : അപകടത്തിൽപ്പെട്ട് തകരാറിലായ ലോറി റോഡിൽ നിന്ന് മാറ്റാത്തത് ഗതാഗത തടസവും അപകട സാദ്ധ്യതയും ഉണ്ടാക്കുന്നു. ആലുവ - പറവൂർ റോഡിൽ മന്നം കവലക്കും വെടിമറയ്ക്കും ഇടയിൽ കിടക്കുന്ന ലോറിയാണ് കുഴപ്പം സൃഷ്ടിക്കുന്നത്. സിമന്റ് ഇഷ്ടികയുമായി കൊടുങ്ങല്ലൂരിലേക്ക് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട് സമീപത്തെ ട്രാൻസ്ഫോമറിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോമർ പൂർണമായും തകർന്നിരുന്നു. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റുകളും 11 കെവി ലൈനും തകർന്നു. ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ലോറി മാറ്റാൻ വാഹന ഉടമയോ പൊലീസോ തയ്യാറായിട്ടില്ല..