km-mani-

കൊച്ചി : കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി ആശുപത്രിയിൽ. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏതാനും ദിവസങ്ങളായി മകളുടെ വീട്ടിൽ നിന്നാണ് അദ്ദേഹം ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി എത്തിയിരുന്നത്. കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതിനാൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.