kummanam-rajasekharan

കൊച്ചി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ സീറോ മലബാർ ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി.ചർച്ചയിൽ കാർഷിക,വിദ്യാഭ്യാസ,സാംസ്കാരിക കാര്യങ്ങൾ ചർച്ച ചെയ്തു. ചർച്ച ഒരു മണിക്കൂർ നീണ്ടു. തുടർന്ന് പാലാരിവട്ടം കെ.സി.ബി.സി ആസ്ഥാനത്ത് എത്തിയ കുമ്മനത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ടിന്റെ നേതൃത്വത്തിലുള്ള പുരോഹിതർ സ്വീകരിച്ചു. ബി.ജെ.പി. നേതാക്കളായ സി.ജി. രാജഗോപാൽ, ടി.ആർ.രമേശ് എന്നിവരും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.