ആലുവ: ചാലക്കുടി പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ ഇന്നലത്തെ ആലുവയിലെ പര്യടനം ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ നിന്നാണ്.ആരംഭിച്ചത്. രാവിലെ 7.45ന് അൻവർ സാദത്ത് എം.എൽ.എ ഉൾപ്പെടെ നിരവധി യു.ഡി.എഫ് നേതാക്കൾക്കൊപ്പമാണ് ബെന്നി ബഹനാൻ അദ്വൈതാശ്രമം സന്ദർശിച്ച് സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയിൽ നിന്നും അനുഗ്രഹം വാങ്ങിയത്.
തുടർന്ന് ഗുരുമണ്ഡപത്തിലെത്തി ഗുരുപ്രതിമയിൽ വന്ദിച്ചു. തിരഞ്ഞെടുക്കപ്പെട്ടാൽ അദ്വൈതാശ്രമത്തിന്റെ എല്ലാ വികസനപ്രവർത്തനങ്ങൾക്കും സഹായങ്ങളുമായി രംഗത്തുണ്ടാകുമെന്ന് സ്ഥാനാർത്ഥി സ്വാമിക്ക് ഉറപ്പ് നൽകി. അൻവർ സാദത്ത് എം.എൽ.എക്ക് പുറമേ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ.ജോൺ, കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.എ. അബ്ദുൾ ഗഫൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണികൃഷ്ണൻ, എം.ജെ. ടോമി, നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, മുൻ ചെയർമാൻ എം.ടി. ജേക്കബ്, കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കൺവീനർ എം.കെ.എ. ലത്തീഫ്, പി.എ. താഹിർ, വി.പി. ജോർജ്, പി.ബി. സുനീർ, പി.ആർ. നിർമ്മൽകുമാർ, കെ.കെ. ശിവദാസൻ, ജോസി പി. ആൻഡ്രൂസ്, അനസ് ആലുവ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.