school-file
മുടവൂർ ഗവ. എൽ പി സ്‌കൂളിനെ ക്ലസ്റ്റർ അധിഷ്ഠിത ലീഡ് പ്രീ സ്‌കൂളായി തിരഞ്ഞെടുത്തതിന്റെ ഉദ്ഘാടനം പായിപ്ര ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആലീസ് കെ ഏലിയാസ് നിർവഹിക്കുന്നു


മൂവാറ്റുപുഴ: മൂവാറ്റുപുഴ ബി.ആർ.സിയുടെ പരിധിയിലുള്ള മുടവൂർ ഗവ. എൽ പി സ്‌കൂൾ ക്ലസ്റ്റർ അധിഷ്ഠിത ലീഡ് പ്രീ സ്‌കൂളായി. പായിപ്ര ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആലീസ് കെ ഏലിയാസ് ക്ലസ്റ്റർ അധിഷ്ഠിത ലീഡ് പ്രീ സ്‌കൂൾ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസർ സജോയ് ജോർജ് മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് സ്മിത അജി അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രമാദേവി സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എ അനിൽ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുറുമി ഉമ്മർ, മെമ്പർ ഷിഹാബ് കെ ഇ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയ. ആർ , കുമാർ കെ മുടവൂർ, സാബു യു. എ, ബി.ആർ.സി ട്രെയിനർ പി.വി. കുര്യാക്കോസ് , ഹെഡ്മിസ്ട്രസ് സഫിയ ടി.എസ് എന്നിവർ സംസാരിച്ചു.

കുട്ടികളുടെ മാനസികോല്ലാസത്തിത്തിനും ബൗദ്ധികശേഷി വികസനത്തിനും സാദ്ധ്യമാകും വിധം ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പഠനമാണ് കുട്ടികൾക്ക് ഇവിടെ നൽകുന്നത് . ഇതിനായി അദ്ധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകും. സ്‌കൂളിന് ആവശ്യമായ പഠനോപകരണങ്ങളും ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ സമഗ്രശിക്ഷാ കേരളയിൽ നിന്നും ഒരു ലക്ഷം രൂപ വീതം നൽകും. പരിശീലനം,ശില്പശാല എന്നിവ സംഘടിപ്പിക്കുന്നതിനും മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ക്ലസ്റ്റർ കേന്ദ്രമായി സ്‌കൂൾ പ്രവർത്തിക്കും.