citu
ലോക ജലദിനത്തോടനുബന്ധിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി. ഐ. ടി. യു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരിത്താഴത്ത് നടത്തിയ ജല ജാഗ്രത സായാഹ്നസദസ് സി. ഐ. ടി. യു. ജില്ലാ ട്രഷറർ പി. ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ലോക ജലദിനത്തോടനുബന്ധിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരിത്താഴത്ത് ജല ജാഗ്രതാ സായാഹ്നസദസ് സംഘടിപ്പിച്ചു. സി.ഐ.ടി.യു. ജില്ലാ ട്രഷറർ പി.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ബി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. എം. സുബാഷ് സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി. എം. മുഹിയദ്ദീൻ ജലദിന സന്ദേശം നൽകി. ജില്ലാ ട്രഷറർ പ്രദീപ് വർഗീസ് നന്ദി പറഞ്ഞു.