മരട്: കാര്യാനപിള്ളിൽ പരേതനായ തെമ്പേര ബാലകൃഷ്ണമേനോന്റെ ഭാര്യയും മഹിള മോർച്ച മുൻ സംസ്ഥാന സമിതി അംഗവും മുൻ എറണാകുളം ജില്ലാ പ്രസിഡണ്ടുമായിരുന്ന കെ.ഇന്ദിരാമ്മ (87, റിട്ട:പഞ്ചായത്ത് ഓഫീസർ)നിര്യാതയായി. മരട് എൻ.എസ്.എസ്.കരയോഗം വനിതാസമാജം പ്രസിഡണ്ട്, സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ഭാരവാഹി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മക്കൾ: കെ.ബി. കൃഷ്ണകുമാർ(റൈറ്റ് ക്ലിക്ക് സ്റ്റുഡിയോ,മരട് )കെ.ബി.സുരേഷ് ബാബു(മാതൃഭൂമി ന്യൂസ്, കൊച്ചി). മരുമക്കൾ: ശ്രീദേവി കൃഷ്ണകുമാർ,രതിക സുരേഷ് ബാബു.