benny-behanan

കൊച്ചി: വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചാൽ യു.ഡി.എഫ് നേതാക്കളെല്ലാം അവിടെയായിരിക്കുമെന്നും അതോടെ 19 സീറ്റിലും എൽ.ഡി.എഫ് ജയിക്കുമെന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പരാമർശം അപഹാസ്യമെന്ന് യു.ഡി.എഫ് കൗൺവീനർ ബെന്നി ബഹ്നാൻ പറഞ്ഞു. മോദിക്കെതിരായ ഇന്ത്യയുടെ സ്ഥാനാർത്ഥിയാണ് രാഹുൽഗാന്ധി. രാഹുലിന്റെ പേര് മാത്രം മതി അവിടെ യു.ഡി.എഫ് റെക്കാഡ് ഭൂരിപക്ഷത്തിൽ ജയിക്കാൻ. പ്രചാരണത്തിന് ആരും പോകേണ്ടതില്ല. രാഹുലിന്റെ ഭൂരിപക്ഷത്തെക്കുറിച്ച് ഓർത്ത് കോടിയേരി ദു:ഖിക്കേണ്ട. സ്ഥാനാർത്ഥിത്വത്തിനെതിരെ സി.പി.എം നടത്തുന്ന ആക്ഷേപങ്ങൾ ബാലിശമാണ്. അന്ധമായ കോൺഗ്രസ് വിരോധമാണ് സി.പി.എമ്മിനെ നയിക്കുന്നതെന്നും ബെന്നി ബഹ്‌നാൻ പറഞ്ഞു.