railway
ചമ്പനൂർറയിൽ വെ ഗെയ്റ്റിൽ കാത്തു കിടക്കുന്ന യാത്രക്കാർ

അങ്കമാലി: അങ്കമാലി - മാഞ്ഞാലി പൊതുമരാമത്ത് റോഡിലെ ചമ്പന്നൂർ റെയിൽവേ ഗേറ്റിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കം. തിരഞ്ഞെടുപ്പ് പടിവാതിക്കൽഎത്തി നില്ക്കുമ്പോൾ മേൽപ്പാലം വീണ്ടും ചർച്ചയാകുന്നു.എം.പി മാർ പലരും വാഗ്ദാനങ്ങൾ നൽകിയതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല. ,ജനപ്രതിനിധികൾ നൽകിയ ഉറപ്പുകളെല്ലാം ജലരേഖയായി മാഞ്ഞു.

ഗേറ്റ് അങ്കമാലി റെയിൽവേ സ്റ്റേഷനോട് ചേർന്നായതിനാൽ വിവിധ കാരണങ്ങളാൽ പലപ്പോഴും ഗേറ്റ് അടച്ചിടും.നഗരസഭയിലെ
28, 29 വാർഡുകൾ ഉൾപ്പെടുന്ന ചമ്പന്നൂർ പ്രദേശത്തെ ജനങ്ങളുടെയും അങ്കമാലി വ്യവസായ മേഖല, സിഡ്‌കോ എന്നിവിടങ്ങളിലെ തൊഴിലാളികളുടെയും പ്രധാന സഞ്ചാരമാർഗമാണ് അങ്കമാലി - മാഞ്ഞാലി റോഡ്. എഫ്.സി.ഐ.,കെ.എസ്.ഇ.ബി, ട്രാൻസ്മിഷൻ സ്റ്റോർ, ബാംബൂ കോർപറേഷൻ എന്നിവ ഉൾപ്പെടെയുള്ള
സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും വരെ ഇവിടെ കുരുങ്ങുന്നത് സ്ഥിരമായി. ഗേറ്റ് തുറക്കുന്നത് കാത്തുനിൽക്കാതെ നിർത്തിയിട്ടിരിക്കുന്ന
ട്രെയിനിന്റെ അടിയിലൂടെ നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നത് പലപ്പോഴും
അപകടങ്ങൾക്കും അപകടമരണങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

1982ലാണ് ചമ്പന്നൂർ റെയിൽവേ ഗേറ്റ് സ്ഥാപിച്ചത്. അന്ന് മൂന്ന് ട്രാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1985-ൽ ട്രാക്കിന്റെ എണ്ണം വർധിപ്പിച്ചു. എഫ.സി.ഐ., കെ.എസ്.ഇ.ബി ഇടുക്കി പ്രോജക്ട്, ടെൽക്ക് കമ്പനി എന്നിവിടങ്ങളിലേക്ക് റെയിൽവേ സൈഡിംഗ് ഏർപ്പെടുത്തിയതും ഇതുവഴി കടന്നുപോകുന്ന ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചതുമാണ് റോഡ് യാത്രയ്ക്ക് തടവീഴാൻ കാരണം.

ചമ്പന്നൂർ റെയിൽവേ ഗേറ്റ് സ്ഥിതി ചെയ്യുന്നിടത്ത് മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി നഗരസഭാ
കൗൺസിൽ നേരത്തെ സതേൺ റെയിൽവേ ചെന്നൈ സെൻട്രൽ, സതേൺ റെയിൽവേ തിരുവനന്തപു

രംമേധാവികൾക്ക് പ്രമേയം പാസാക്കി അയച്ചിരുന്നു. മേൽപാലം നിർമിക്കാൻ റെയിൽവേ തയ്യാറാണെന്ന് റെയിൽവേ ഡിവിഷൻ മാനേജർ വർക്സ് അറിയിച്ചിരുന്നു. 2007 ജനുവരി എട്ടിന് തിരുവനന്തപുരം ഡിവിഷണൽ മാനേജർ വർക്‌സ് നൽകിയ മറുപടിയിലും മേൽപ്പാലം നിർമിക്കുമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ റെയിൽവേ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.

നഗരസഭയുടെ രോദനം വെറുതെയായി

ഗേറ്റ് അങ്കമാലി റെയിൽവേ സ്റ്റേഷനോട് ചേർന്നായതിനാൽ ദീർഘനേരം അടച്ചിടുന്നു

സ്ഥാപിക്കുന്ന കാലത്ത് മൂന്ന് ട്രാക്ക് മാത്രം

ട്രെയിനുകളുടെ എണ്ണം വൻതോതിൽ കൂടി