agrl-culture
കിഴു മുറിയിലെ കാർഷിക തകർച്ച പഞ്ചായത്തംഗം എൻ.ആർ ശ്രീനിവാസന്റെ നേതൃത്വത്തിൽ വിലയിരുത്തുന്നു.

പിറവം: രാമമംഗലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരൾച്ച രൂക്ഷമായതോടെ കർഷകർ വലയുന്നു. ഗ്രാമീണ കാർഷിക മേഖലയായ ഇവിടെ തെങ്ങ്, നെൽ, കവുങ്ങ്, ജാതി, പച്ചക്കറി ,തുടങ്ങിയ വിവിധ വിവിധ കൃഷിചെയ്ത കർഷകർ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാകൃഷിയിറക്കിയ കർഷകർ ഒരു നേരമെങ്കിലും നനയ്ക്കാൻ വെള്ളം കിട്ടാതെ വിഷമിക്കുന്നു . എം.വി.ഐ.പി കനാലുകളിൽ ജനുവരി ആദ്യം വെള്ളം ഒഴുക്കിയെങ്കിലും കഴിഞ്ഞമാസം മുതൽ അത് ആഴ്ചയിലൊന്നാക്കി കുറച്ചതോടെ കർഷകർ വലയുകയാണ്. കനാൽ ജലം പ്രതീക്ഷിച്ചാണ് കർഷകരിൽ പലരും പച്ചക്കറി കൃഷിയിലേക്കിറങ്ങിയത്.

പമ്പിംഗ് നിലച്ചു.

കിഴു മുറിയിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലെ മോട്ടോറുകൾ പ്രവർത്തിക്കായതോടെ നെട്ടൂർപ്പാടം, കിഴുമുറി മേഖലയിലെകാർഷിക മേഖല വരണ്ടുണങ്ങി. പഴയതും പുതിയതുമായ രണ്ട് നൂറ് എച്ച്.പി.യുടെ മോട്ടോറുകളാണ് ഇവിടെയുണ്ടായിരുന്നത് .. പുതിയ മോട്ടോറിന് സ്റ്റാർട്ടർ ഇല്ലാത്തതിനാൽ പ്രവൃത്തിക്കാതെയായി. പഴയതാകട്ടെ കേടായിട്ട് ഇതുവരെ നന്നാക്കിയുമില്ല. ബന്ധപ്പെട്ടവരാരും ശ്രദ്ധിക്കാതെയായതോടെ കുടിവെളള സ്രോതസ്സുകൾ അടഞ്ഞു.ഭൂമി പലയിടത്തും വരണ്ടുണങ്ങി. കിഴുമുറിയിലും നെട്ടൂടൂപ്പാടത്തുമുള്ള്ള നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.

കുടിവെള്ളം കിട്ടാക്കനി

രാമമംഗലം പഞ്ചായത്തിലെ ഉനര മന, മാമലശ്ശേരി, ശിവലി, കടവ് ഭാഗങ്ങളിലെല്ലാം കിണറുകൾ വരണ്ടുണങ്ങി. വാട്ടർ അതോറിറ്റിയുടെ പമ്പിംഗും വല്ലപ്പോഴുമായി. ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നകാര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഇക്കാര്യത്തിൽ ഉദാസീനത കാണിക്കുകയാ

ണ്.

കിഴുമുറിയിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലെ കേടുവന്ന രണ്ട് മോട്ടോറുകളും അടിയന്തിരമായി നന്നാക്കണം. ഇക്കാര്യത്തിൽ വലിയ ഉദാസീനതയാണ് ബന്ധപ്പെട്ടവർ കാണിക്കുന്നത്. ഇവിടെ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. അനൂപ് ജേക്കബ് എം.എൽ.എയേയും ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

എൻ.ആർ.ശ്രീനിവാസൻ

വാർഡ് മെമ്പർ