kudivalla-sambharani-
വേനൽ ചൂടിന് ആശ്വാസമേകാൻ സ്ഥാപിക്കുന്ന കുടിവെള്ള സംഭരണിയുടെ ഉദ്ഘാടനം എം.ജെ. സിജി നിർവ്വഹിക്കുന്നു.

പറവൂർ : നെഹ്റു യുവകേന്ദ്രയും കാരുണ്യ സൗഹൃദ സൊസൈറ്റിയും സംയുക്തമായി കൊടും വേനലിൽ ആശ്വാസമേകാൻ രണ്ട് മാസക്കാലം നിണ്ടുനിൽക്കുന്ന കാമ്പയിൻ തുടങ്ങി. വിവിധ പ്രദേശങ്ങളിൽ കുടിവെള്ള മൺപാത്ര സംഭരണികൾ സ്ഥാപിക്കും. കാരുണ്യ സൗഹ്യദ സൊസൈറ്റി വനിത വിംഗ് കോഓർഡിനേറ്റർ എം.ജെ. സിജി ഉദ്ഘാടനം ചെയ്തു. കാരുണ്യ ജനറൽ സെക്രട്ടറി ഷൈൻ വർഗീസ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. റിനിൽ കുറുപ്പശ്ശേരിൽ, ജോസഫ് ജോമോൻ, സിജോ മുറിക്കൽ, എൻ.പി. ദർശന തുടങ്ങിയവർ സംസാരിച്ചു.