ആലുവ: ആലുവ ശിവഗിരി വിദ്യാനികേതൻ സ്കൂളിലെ കെ.ജി വിഭാഗം വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം സ്കൂൾ മാനേജർ സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.
2018-19 അധ്യയന വർഷത്തിലെ ബെസ്റ്റ് ടീച്ചറായി ഹിന്ദി ഡിപ്പാർട്ട്മെന്റിലെ ജി. ശ്രീലതയെ തിരഞ്ഞെടുത്തു. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സ്വാമി ശിവസ്വരൂപാനന്ദ അവാർഡ് കൈമാറി. സ്‌കൂളിൽ 25 വർഷത്തെ സേവനം പൂർത്തീകരിച്ച ഒമ്പത് ജീവനക്കാരെ ആദരിച്ചു. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക രാജലക്ഷ്മി, ഡ്രൈവർ അശോകൻ എന്നിവരെയും ആദരിച്ചു. സ്കൂൾ റസിഡന്റ് മാനേജർ ആർ. സലിംകുമാർ, പ്രിൻസിപ്പൽ സുരേഷ് എം. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.