ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയുടെ നേതൃത്വത്തിൽ വായനശാലയുടെ മുൻ പ്രസിഡന്റും, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്ന ടി.കെ. ഹൈദ്രോസ് അനുസ്മരണം സംഘടിപ്പിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ റോട്ടറി വായനശാലക്ക് അനുവദിച്ച 30000 രൂപക്കുള്ള പ്രളയ സഹായ പുസ്തകങ്ങളും കൈമാറി. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എൻ. രാജഗോപാൽ, പി. ഗോപാലകൃഷ്ണൻ, മുഹമ്മദ് ഈട്ടുങ്ങൽ, ആർ.എൻ. പടനായർ, കെ.പി. അശോകൻ, എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.