കൊച്ചി:എസ്.സി.എം.എസ് കോളേജ് ഒഫ് പോളിടെക്നിക് വാർഷികദിനാഘോഷ പരിപാടികൾ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ എ.സി.കെ.നായർ ഉദ്ഘാടനം ചെയ്തു. എസ്.സി.എം.എസ് ഗ്രൂപ്പ് ഡയറക്ടർ ഡോ. ഇന്ദു നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പോളിടെക്നിക് ഡയറക്ടർ പ്രൊഫ. സി.ഐ. അബ്ദുൽ റഹിമാൻ, പ്രിൻസിപ്പൽ പ്രൊഫ. ബേബി പി.പി, ഡോ കെ.പി. ഔസേപ്പ്, ഐ.എഫ്.എസ്, സുചിത്ര.സി.വി, എൽബിൻ ബേബി,ഹാജ അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. അധ്യാപികയായ ശാന്തി എസ്. നാഥ് എഴുതിയ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.