crusher
വലിയ തോടിലെ പൊയ്യക്കുന്നം ഭാഗത്ത് ക്രഷർ മാലിന്യം നിറഞ്ഞ വെളളമൊഴുകുന്നു

കിഴക്കമ്പലം: . വെങ്ങോല പഞ്ചായത്തിൽ നിന്നും കിഴക്കമ്പലം പഞ്ചായത്തിലേക്കൊഴുകുന്ന കിഴക്കമ്പലം വലിയതോടിലൂടെ ക്രഷർ മാലിന്യം ഒഴുക്കുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ.കാരുകുളം, വിലങ്ങ്, ഊരക്കാട്, താമരച്ചാൽ, കിഴക്കമ്പലം, പഴങ്ങനാട്, മനയ്ക്കക്കടവ് വഴി ചിത്രപ്പുഴയിലേക്കാണ് തോട് വന്നു ചേരുന്നത്.ഇവിടങ്ങളിലെ ഏക്കറുകണക്കിന് കൃഷിക്കു വേണ്ടി ഉപയോഗിച്ചിരുന്നത് കിഴക്കമ്പലം വലിയതോടിലെ വെള്ളമാണ്. പഞ്ചായത്തിലെ ഏ​റ്റവും വലിയ പാടശേഖരങ്ങളായ പൊയ്യക്കുന്നം, മുറിവിലങ്ങ് എന്നിവ തോടിനിരുവശമാണ് സ്ഥിതി ചെയ്യുന്നത്. മനയ്ക്കക്കടവ് മുതൽ വെങ്ങോല വരെ വരെയുള്ള മുഴുവൻ നെൽകൃഷിയും ഈ തോടിനെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. മാലിന്യം തോട്ടിൽ നിറയുന്നതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി.കടവുകളുടെ സമീപത്തുള്ള ആയിരത്തിലധികം കുടുംബങ്ങളുടെ കിണറിലേയ്ക്കും മലിന ജലമെത്തുന്നു. ഇതോടെ നിത്യോപയോഗത്തിനായി വെള്ളമില്ലാതെ വലയുകയാണ്. സ്ഥിരമായി മാലിന്യം ഒഴുകിയിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി .കിഴക്കമ്പലത്തെ കാരുകുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ക്രഷറിൽനിന്നാണ് മാലിന്യ മൊഴുക്കുന്നതെന്ന്നാട്ടുകാർ പറയുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും തോടുകളിലെയും കടവുകളിലെയും വെള്ളത്തെയാണ് ആശ്രയിക്കുന്നത്.