മൂവാറ്റുപുഴ: നാട് ഒന്നാകെ കുടിവെള്ളത്തിന്ഓടുമ്പോൾപാറമടകകളിലെ വെള്ളം ഉപയോഗിക്കാൻ ഇനിയും നടപടിയില്ല
. മൂവാറ്റുപുഴ കുന്നത്തുനാട് താലൂക്കുകളിൽ നിരവധി പാറമടകളാണ് പ്രവർത്തനം നിലച്ചതിനെ തുടർന്ന് ജല സ്രോതസായി മാറിയിരിക്കുന്നത്. ജലക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശങ്ങളിലേക്ക് പാറമടയിലെ വെള്ളം ശുദ്ധിചെയ്ത് എത്തിക്കുവാൻ കഴിയുന്ന പദ്ധതിക്ക് രൂപം കൊടുക്കണമെന്നുമാത്രം. മൂവാറ്റുപുഴ താലൂക്കിൽ. പായിപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ പെടുന്ന മനാറി, പായിപ്ര , മെെക്രോ മേഖലകൾ രൂക്ഷമായജല ക്ഷാമമാണ് നേരിടുന്നത്.
വളരെ ആഴമുളളതിനാൽ പാറമടക്കടിയിൽ നല്ല ഉറവയും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഒരിക്കലും വറ്റാതെ നിലകൊളളുന്ന പാറമടകളെ ഉപയോഗപെടുത്തിയാൽ താലൂക്കിലാകെയുള്ള ജലക്ഷാമത്തിനു പരിഹാരമാകും. ഇതിനായി പാറമടകൾക്ക് സമീപം ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിക്കേണ്ടതുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലം നൽകുന്നതിന് പലരും സന്നദ്ധരാണ്. കുടിവെളളത്തിന്റെ പൂർണ്ണമായ അധികാരം ജില്ലാ ഭരണകൂടത്തിനാണെന്ന് കളക്ടർ പ്രഖ്യാപിച്ചിരുന്നു. . പുഴകൾ പോലും വറ്റി വരളുമ്പോൾ ഏക്കറുകണക്കിന് സ്ഥലത്ത് 200 അടിയിലധികം ആഴത്തിൽ കിടക്കുന്ന ജലംകൃഷി ആവശ്യത്തിനും ,കുടിവെളള ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയുമെന്നിരിക്കെ എന്തുകൊണ്ട് അതിന് ആവശ്യമായ പദ്ധതി തയ്യാറാക്കാത്തത് എന്ന ചോദ്യം ഉയരുന്നു. കഴിഞ്ഞ വരൾച്ചകാലത്ത് പാറമടകളിലെ വെളളം ശുദ്ധീകരിക്കുന്ന പദ്ധതിയെകുറിച്ച് സർക്കാർ തലത്തിൽ ആലോചിച്ചിരുന്നു. ഇൗ പദ്ധതിയെ സ്വകാര്യ കുപ്പിവെളള കമ്പനി കൾ അട്ടിമറിക്കുകയായിരുന്നു
വെന്ന് ആരോപണമുണ്ട്.
പായിപ്ര, മാനാറിയിൽ പന്ത്രണ്ട് പാറമടകളിൽ വെളളം നിറഞ്ഞ് കിടക്കുന്നു
.ഒരോ പാറമടയിലും ശരാശരി 75 സെൻറ് വീതം സ്ഥലത്ത് വെളളം
400 അടി താഴ്ച. പല പാറമടകളിലും 200 അടിയിലേറെ വെളളമുണ്ട്.