education
ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന കുട്ടികളുടെ വീട് ഭിന്നശേഷി സൗഹൃദമാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആയവന പഞ്ചായത്തിലെ ഡിച്ചു സിബിയുടെ വീട് പഞ്ചായത്ത് പ്രസിഡണ്ട് അജീഷ്, വാര്‍ഡ് മെമ്പര്‍ പോള്‍ കൊറ്റാഞ്ചേരില്‍, ബിപി.ഒ. കെ.എസ്. റഷീദ, ഹെഡ്മാസ്റ്റര്‍ സേവി എിവര്‍ സന്ദര്‍ശിച്ചപ്പോള്‍.

മൂവാറ്റുപുഴ: സ്‌കൂളിൽ നേരിട്ടെത്തി വിദ്യാഭ്യാസം നേടാൻ കഴിയാത്ത കുട്ടികൾക്കായി മഴവിൽ കൂടാരം റിസോഴ്‌സ് റൂം സജ്ജമാക്കി. ബി ആർ സിയിലെ റിസോഴ്‌സ് അദ്ധ്യാപകർ വീടുകളിൽ നേരിട്ടെത്തി വിദ്യാഭ്യാസം നൽകി വരുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിലാണ് റിസോഴ്‌സ് റൂം സജ്ജമാക്കിയത്. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ വീട് ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്ന പരിപാടിയുടെ കല്ലൂർക്കാട് ഉപജില്ലാതല ഉദ്ഘാടനം ആയവന പഞ്ചായത്തിലെ ഡിച്ചു സിബി എന്ന കുട്ടിയുടെ വീട്ടിൽ നടന്നു. കുട്ടിയുടെ പഠനാവശ്യങ്ങൾക്ക് സഹായകമാകുന്ന പഠനോപകരണങ്ങൾ, കളി ഉപകരണങ്ങൾ, എഫ്.എം. റേഡിയോ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, ഫാൻ, ബെഡ് തുടങ്ങിയ ഉപകരണങ്ങൾ കുട്ടികൾക്കായി നൽകി. മഞ്ഞള്ളൂർ, ആവോലി, കല്ലൂർക്കാട് തുടങ്ങിയ പഞ്ചായത്തുകളിൽ തുടർ ദിവസങ്ങളിൽ റിസോഴ്‌സ് റൂം സജ്ജീകരിക്കും. ഡിച്ചുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ബി പി ഒ കെ.എസ് റഷീദ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.അജീഷ്, വാർഡ് മെമ്പർ പോൾ കൊറ്റാഞ്ചേരിൽ, സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകൻ സേവി, അദ്ധ്യാപകൻ വിനു, ട്രെയിനർ മുഹമ്മദ് സിയ, ക്ലസ്റ്റർ കോഓർഡിനേറ്റർമാരായ ബിനു ഇ പി, ഷൈല ആർ, ദീപ്തി ഏലിയാസ്, റിസോഴ്‌സ് അദ്ധ്യാപകരായ റോജി, രശ്മി, ഡിനി, ശാലിനി, സ്‌നേഹ, ഗ്രേയ്‌സി എന്നിവർ പങ്കെടുത്തു.