fisat
അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ സംസ്ഥാന വൈദുതിവകുപ്പിൻറെ സൗര പദ്ധതിയുടെ ഭാഗമായുള്ള കോ ഓർഡിനേറ്ററുമാരുടെ രണ്ടാം ഘട്ട പരിശീലന പരിപാടി സംസ്ഥാന വൈദുതി വകുപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ എസ് പിള്ള ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജം വഴി വൈദുതി എത്തിച്ചു നൽകുന്ന പദ്ധതിയായ സൗരയുടെ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് ഫിസാറ്റിൽ തുടക്കമായി. വൈദുതി വകുപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ എസ് പിളള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്‍തു . സൗര സ്റ്റേറ്റ് നോഡൽ ഓഫീസർ എ നസ്‌റുദിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ പോൾ മുണ്ടാടൻ ആമുഖ പ്രഭാഷണം നടത്തി. രണ്ടു ലക്ഷത്തിലധികം പേരാണ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്കേരളത്തിൽ അപേക്ഷ നൽകിയിരിക്കുന്നത് . ഫിസാറ്റ് സയൻസ് ടെക്നോളജി പാർക്ക് ആൻഡ് റിസർച്ച് സെന്ററാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ചടങ്ങിൽ പ്രിൻസിപ്പൽ ഡോ ജോർജ് ഐസക്ക് , സൗര കോ ഓർഡിനേറ്റർ മധുലാൽ ജെ , പ്ലാനിംഗ് ചീഫ് എൻജിനീയർ ബി പ്രദീപ് , മദ്ധ്യ മേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ ജെയിംസ് പി ഡേവിഡ് , ഫിസാറ്റ് അക്കാദമിക് ഡയറക്ടർ ഡോ കെ എസ് എം പണിക്കർ , സ്പാർക് സി ഇ ഓ ജിബി വർഗീസ് സൗര കോ ഓർഡിനേറ്റർ എൻ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു .