abhimanyu

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് വിചാരണക്കായി ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. 16 പ്രതികളുൾപ്പെട്ട കേസിലെ ആദ്യ ഒമ്പത് പ്രതികളാണ് ആദ്യഘട്ട വിചാരണ നേരിടുന്നത്. ഇവർ ഇന്ന് ഹാജരാകും. കഴിഞ്ഞ ജൂലായ് രണ്ടിനാണ് കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ ചുവരെഴുത്തിലെ തർക്കത്തെ തുടർന്ന് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

അരൂക്കുറ്റി വടുതല നദ്‌വത്ത് നഗർ ജാവേദ് മൻസിലിൽ ജെ. ഐ. മുഹമ്മദ് (20), എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആരിഫ് ബിൻ സലീം (25), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18), പത്തനംതിട്ട കോട്ടാങ്ങൽ നാരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടു പറമ്പ് പി.എം. റജീബ്(25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ എന്ന നാച്ചു (24), ആരിഫിന്റെ സഹോദരൻ എരുമത്തല ചാമക്കാലായിൽ ആദിൽ ബിൻ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് വീട്ടിൽ പി.എച്ച്.സനീഷ് (32) എന്നിവരാണ് വിചാരണ നേരിടുന്നത്.