നെടുമ്പാശേരി: ആർ.ടി.ഐ കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ഏവിയേഷൻ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം നെടുമ്പാശേരി മാർ അത്തനേഷ്യസ് ആർട്‌സ് ആൻഡ് പ്രൊഫഷണൽ കോളേജിന് ലഭിച്ചു.
റോജി എം.ജോൺ എം.എൽ.എയിൽ നിന്നും കോളേജ് സയറക്ടർമാരായ അനീപ് കുമാർ, എബിൻ സി.തോമസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഏലിയാസ് മോർ അത്തനേഷ്യസ് മെത്രാപ്പൊലീത്ത, മുനിസിപ്പൽ ചെയർമാൻ എം.എ. ഗ്രേസി, കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് നിക്‌സൻ മാവേലി, ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, വർഗീസ് അരീയ്ക്കൽ കോറെപ്പിസ്‌കോപ്പാ, ഫാ.ജേക്കബ്ബ് കാഞ്ഞിരപ്പാറ, റോഷൻ ജോൺ എന്നിവർ പങ്കെടുത്തു. ഏവിയേഷനിലെ വിവിധ മാനേജ്‌മെന്റിലെ ഡിപ്ലോമ കോഴ്‌സുകളിലായി 200ൽപരം വിദ്യാർത്ഥികളുണ്ട്. പഠനം പൂർത്തിയാക്കിയ 55 പേർക്ക് വിദ്യാർത്ഥികൾക്ക് വിവിധ വിമാനത്താവളങ്ങളിൽ ജോലി ലഭിച്ചതായി ഏല്യാസ് മാർ അത്തനേഷ്യസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി.