fire
എടയപ്പുറം ടൗൺഷിപ്പ് റോഡിനു സമീപമുള്ള പാടശേഖരത്തിലെ തീ കെടുത്താൻ ശ്രമിക്കുന്ന അഗ്‌നിരക്ഷാ സേന

ആലുവ: പാടശേഖരങ്ങൾക്ക് ഭീഷണിയായി എടയപ്പുറം മേഖലയിൽ തീ പടരുന്നു. ഇന്നലെ എടയപ്പുറം ടൗൺഷിപ്പ് റോഡിനു സമീപമുള്ള പാടശേഖരത്തിലാണ് തീ കണ്ടത്. ഉച്ചയ്ക്ക് 12 മണിയോടെ തീ പടരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ആലുവ ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഒരു മണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്.

കഴിഞ്ഞ ദിവസം കീഴ്മാട് മേക്കരംക്കുന്നിന് സമീപത്തും പാടത്ത് പുല്ലിന് തീപിടിച്ചിരുന്നു.ഫയർഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. വേനൽ കനത്തതോടെ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും പാടത്ത് തീ ഉണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കരിയിലകളും ചവറും കൂട്ടി യിട്ട്കത്തിക്കുന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. തീ നിയന്ത്രണാതീതമാകുമ്പോൾ തീയിട്ടവർ സ്ഥലം വിടുകയാണ്.