lions-club
ഡയ്സിക്കും കുടുംബത്തിനും മൂവാറ്റുപുഴ ലയൺസ് ക്ലബ്ബ് നിർമ്മിച്ച് നൽകിയ സ്നഹ ഭവനത്തിന്റെ താക്കോൽ ലയണ്‍സ് ഡിസ്ട്രിക്‌ററ് ഗവര്‍ണ്ണര്‍ എ.വി.വാമനകുമാര്‍ കൈമാറുന്നു. എസ്.ബാലചന്ദ്രന്‍ നായര്‍, രാജേഷ് മാത്യു, സിസ്സര്‍ എറ്യജിന്‍ തെക്കേക്കര, ബ്രിജേഷ് പോള്‍, ഡോ. ബിനോയ് മത്തായി, പി.ജി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സമീപം

മൂവാററുപുഴ: കാലിലെ ഞരമ്പുകൾ ചുരുങ്ങുന്ന രോഗംമൂലംവലയുന്ന ഭർത്താവ് പാപ്പച്ചനുമായി ആശുപത്രി കയറി ഇറങ്ങുമ്പോൾ ഡെയ്‌സി എന്ന വീട്ടമ്മയ്ക്ക് വീടെന്നന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്നപ്രതീക്ഷയി​ല്ലായി​രുന്നു. . 25 വർഷമായി വാടകവീടുകളിൽ മാറിമറി കഴിയുകയായി​രുന്നു ദമ്പതികളും രണ്ടു മക്കളും. തിരുഹൃദയ സമൂഹം കോതമംഗലം പ്രൊവിഡൻസിന്റെ സാമൂഹ്യസേവന പ്രവർത്തന സ്ഥാപനമായ സേഫ് ആവോലിയിൽഅഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകി​. പക്ഷേ ഭർത്താവിന്റെ രോഗം വീണ്ടും മൂർച്ഛിക്കുകയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെ വീട് പണി അനിശ്ചിതമായി നീണ്ടു.


വിവരമറിഞ്ഞ ഡെയ്‌സിയുടെ സഹപാഠി ഈ കുടുംബത്തിന്റെ ദുരവസ്ഥ മൂവാററുപുഴ ലയൺസ് ക്ലബിന്റെ ശ്രദ്ധയിൽപ്പെടുത്തി . തുടർന്ന് ലയൺസ്‌ക്ലബ് സ്‌നേഹഭവനം പദ്ധതിയിൽ ഉൾപ്പെടുത്തിഅഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു നിർമ്മാണം പൂർത്തിയാക്കിയ ഭവനാങ്കണത്തിൽ ചേർന്ന ചടങ്ങി​ൽ ലയൺസ് ഡിസ്ട്രിക്‌ട് ഗവർണ്ണർ എ.വി.വാമനകുമാർ ഡയ്‌സിക്കും കുടുംബത്തിനും താക്കോൽ കൈമാറി. മൂവാററുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ബ്രിജേഷ് പോൾ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിനോയ് മത്തായി, പി.ജി.സുനിൽകുമാർ, രാജേഷ് മാത്യു, എസ്.ബാലചന്ദ്രൻ നായർ, സേഫ് ഡയറക്ടർ സിസ്റ്റർ എറ്യജിൻ തെക്കേക്കര എന്നിവർ പ്രസംഗിച്ചു.


എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്‌ററ് ഈ വർഷം ഏറെറടുത്ത സ്‌നേഹഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ലയൺസ് ക്ലബുകളുടെ സഹകരണത്തോടെ 115 വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. ഇതിൽ 50 വീടുകൾ പ്രളയദുരിത ബാധിതർക്കാണ് നൽകുന്നത്. മൂവാററുപുഴ ലയൺസ് ക്ലബ് ഈ വർഷം വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുളളതെന്ന് ക്ലബ് പ്രസിഡന്റ് ഡോ. ബ്രിജേഷ് പോൾ പറഞ്ഞു.