ആലുവ: വാഴക്കുളം ഹോളി ക്രസന്റ് കോളേജ് ഓഫ് ആർക്കിടെക്ട് സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കലാഗ്രാം 2019' ആലുവ മുനിസിപ്പൽ പാർക്കിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയർമാൻ വി. സലീം മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ, കോളേജ് ചെയർമാൻ ഖാദർ മാലിപ്പുറം, എം.ടി. ജേക്കബ്, കൺവീനർ വിശാഖ് കുര്യൻ, സ്റ്റുഡന്റ്‌സ് കൺവീനർമാരായ അർജുൻ ശങ്കർ, പാർത്ഥൻ സുരഷ് എന്നിവർ സംസാരിച്ചു.
ഡിജിറ്റൽ, പോർട്ട് ഫോളിയോ വർക്ക്‌ഷോപ്പുകളും മത്സരങ്ങളും പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. ആർക്കിടെക്ച്ചർ ഡിസൈൻ, ഷോർട്ട് ഫിലിം, ഫോട്ടോഗ്രഫി, ബാൻഡ് തുടങ്ങിയവയിൽ നടക്കുന്ന മത്സരങ്ങളിൽ വിവിധ കോളേജുകളിൽ നിന്നായി 1000 വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. പെരിയാർ തീരത്തെ മുനിസിപ്പൽ പാർക്ക് മനോഹരമാക്കിയാണ് കലാഗ്രാമത്തിന് വേദിയൊരുക്കിയത്.