കാലടി: ചാലക്കുടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഇന്നസെൻറ് ഇന്നലെ ഗ്രാമപ്രദേശങ്ങളിലൂടെ പര്യടനം നടത്തി. രാവിലെ 7.20ന് ഗ്രാമപഞ്ചായത്ത് അതിർത്തിയായ കുറ്റിലക്കരയിൽ നിന്ന് പര്യടനത്തിന് തുടക്കം കുറിച്ചു.മുൻ എംഎൽഎ എം.വി.മാണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുൻ എംഎൽഎ അഡ്വ. ജോസ് തെറ്റയിൽ, ജില്ലാ പഞ്ചായത്ത് അംഗം ശാരദാമോഹൻ,സി പി എം ജില്ലാ കമ്മിറ്റിയംഗം കെ.ചന്ദ്രൻ പിള്ള, കാലടി ഏരിയാ സെക്രട്ടറി സി.കെ.സലീംകുമാർ, അങ്കമാലി ഏരിയാ സെക്രട്ടറി കെ.കെ.ഷിബു, അംഗങ്ങളായ എം ടി വർഗിസ്' എം കെ കുഞ്ചു തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് തുറന്ന ജീപ്പിൽ കാലടി, മഞ്ഞപ്ര ,അയ്യമ്പുഴ പഞ്ചായത്തുകളിൽ പര്യടനം നടത്തി. പര്യടനം വൈകിട്ട് 7.30ന് അയ്യമ്പുഴ നട മുറിയിൽ സമാപിച്ചു.