sngist-sports-
മാഞ്ഞാലി എസ്.എൻ ജിസ്റ്റിൽ നടന്ന കായികമത്സരങ്ങളിൽ വിജയികൾക്ക് ചെയർമാൻ കെ.ആർ. കുസുമൻ ട്രോഫികൾ സമ്മാനിക്കുന്നു

പറവൂർ : മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പതിനഞ്ചാമത് കായികദിനം ആചരിച്ചു. അന്തർദേശീയ വോളിബാൾ താരം സുനു ജേക്കബ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവിധ ഹൗസുകൾ തിരിച്ച് മാർച്ച് പാസ്റ്റും പ്രതിജ്ഞയും നടന്നു. എസ്.എൻ ജിസ്റ്റ് ചെയർമാൻ കെ.ആർ. കുസുമൻ, പ്രിൻസിപ്പൽ ഡോ. എം. ശിവാനന്ദൻ, ഡയറക്ടർ ഡോ. വി.എസ്. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും ചെയർമാൻ കെ.ആർ. കുസുമൻ, മാനേജർ പ്രദീപ്കുമാർ എന്നിവർ വിതരണം ചെയ്തു.