ആലുവ: സർവീസിൽ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു ഉദ്ഘാടനം ചെയ്തു. കെ.പി.എ ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ ഉപഹാരം സമർപ്പിച്ചു. കെ.പി.എ റൂറൽ ജില്ലാ പ്രസിഡന്റ് ഇ.കെ. അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, കെ.പി.എ റൂറൽ ജില്ലാ സെകട്ടറി എം.വി. സനിൽ, പി.കെ. അയ്യപ്പൻ, ടി.എസ്. ഇന്ദുചൂഡൻ എന്നിവർ പ്രസംഗിച്ചു.