മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായ ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റിയും യുണെെറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയും ചേർന്ന് നടപ്പാക്കുന്ന ആരോഗ്യസുരക്ഷാ പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ..ഏലിയാസ് നിർവഹിച്ചു. മേഖലാ പ്രസിഡന്റ് പി. എ. കബീർ അദ്ധ്യക്ഷത വഹിച്ചു. പേഴയ്ക്കാപ്പിള്ളി യൂണിറ്റ് ജനറൽ സെക്രട്ടറി ബിജു സ്വാഗതം പറഞ്ഞു. കെ. എം. അബ്ദുൾ ഖാദർ ആദ്യ അംഗത്വം സ്വീകരിച്ചു. ജില്ലാ സെക്രട്ടിറി ടി.ബി നാസർ , മേഖലാ ജനറൽ സെകട്ടറി ബിജു സെബാസ്റ്റൻ, വെെസ് പ്രസിഡന്റ് ഷംസുദ്ദീൻ , വനിതാ വിംഗ് മേഖലാ പ്രസിഡന്റ് ഡോ. വിജയലക്ഷി, സുലെെഖ അലിയാർ , അനസ്സ് കൊച്ചുണ്ണി, ഇൻഷ്വറൻസ് കമ്പനി മാനേജർ ബിജു കെ.ടി , രാജഗോപാൽ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ മേഖലയിൽ 500 വ്യാപാരികളെ അംഗങ്ങളായി ചേർക്കുമെന്ന് പ്രസിഡന്റ് പി.എ കബീർ പറഞ്ഞു.