can
ജീവൻരക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയുടെ 150 ാമത് സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്‌ഘാടനം ഡോ.വി.പി.ഗംഗാധരൻ നിർവഹിക്കുന്നു

കൊച്ചി: വേദനിക്കുന്ന രോഗികളെ സഹായിക്കാനുള്ള മനസ് ദൈവികമാണെന്ന് അർബുദ ചികിത്സാവിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. ദരിദ്രരായ രോഗികളുടെ സമഗ്ര ക്ഷേമത്തിനുതകുന്ന പദ്ധതികൾ ആവിഷ്കരിക്കണം. എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ രോഗികൾക്കു ജീവൻരക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയുടെ 150ാമതു സൗജന്യ മരുന്നു വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സൊസൈറ്റി പ്രസിഡന്റ് അഡ്വ. ജോർജ് ജോസഫ് അദ്ധ്യക്ഷനായി. എഫ്.എ.സി.ടി മുൻ സി.എം.ഡി ഡോ. ജോർജ് സ്ലീബാ മരുന്നുവിതരണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.എ. അനിത, കാൻസർ വിഭാഗം മേധാവി ഡോ. ബാലമുരളീകൃഷ്ണ, ഡോ. പി.ജി. ആനി, സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. കെ.ജി. രാമചന്ദ്രൻനായർ, ജോസ് നിധീരി എന്നിവർ സംസാരിച്ചു.