politics
കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിൻസെന്റ് ജോസഫ് നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പായിപ്ര കവലയിൽ നൽകിയ സ്വീകരണം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ. എം. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കൊലപാതക രാഷ്ട്രീയത്തിനും കർഷകദ്രോഹനയത്തിനുമെതിരെ കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിൻസെന്റ് ജോസഫ് നയിക്കുന്ന വാഹനപ്രചരണ ജാഥ പായിപ്ര കവലയിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ. എം. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. പായിപ്ര മണ്ഡലം പ്രസിഡന്റ് എം.എ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ വിൻസന്റ് ജോസഫ്, വൈസ് ക്യാപ്ടന്മാരായ ടോമി പാലമല, സുനിൽ എടപ്പലക്കാട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് ബിനോയി താണികുന്നേൽ, വി.ഇ. നാസർ, ഉമ്മർ, കെ.പി. ജോയി, അജാസ് പായിപ്ര, ആന്റണി പാലക്കുഴി, ഷാജി കൂത്താട്ടുകുളം, സേബി പൂവൻ, ജോമോൻ കുന്നുംപുറം മൺസൂർ തുടങ്ങിയവർ പ്രസംഗിച്ചു