മൂവാറ്റുപുഴ: കോതമംഗലം ആസ്ഥാനമായി പുതിയ ഡിവിഷൻ രൂപീകരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) മൂവാറ്റുപുഴ ഡിവിഷൻ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. 1640 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയും 14സെക്ഷൻ ഓഫീസുകളും 2,40,000 ഉപഭോക്താക്കളുമുള്ള മൂവാറ്റുപുഴ കെ.എസ്.ഇ.ബി ഡിവിഷൻ വിഭജിക്കണമെന്നാണ് ആവശ്യം. സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഡിവിഷൻ പ്രസിഡന്റ് സി.ടി.പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വി.ജെ. കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് കെ.കെ. ഗിരീഷ്, ജില്ലാ സെക്രട്ടറി കെ.സി. മണി, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.എ. സനീർ, ഓഫീസേഴ്‌സ് ഫെഡറേഷൻ സെക്രട്ടറി ബാബു പോൾ, കെ.എസ്. സുനിൽകുമാർ, എൻ.പി. സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി എൻ.എൻ. സുരേഷ് (പ്രസിഡന്റ്), പി.എസ്. സ്റ്റാലിൻ (സെക്രട്ടറി), എം.യു. ആബിത (ജോയിന്റ് സെക്രട്ടറി) ജയ്‌സൺ മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.