മൂവാറ്റുപുഴ : എൻ.ഡി.എ മൂവാറ്റുപുഴ നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എസ്. ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. വിത്സൻ സ്വാഗതം പറഞ്ഞു. എൻ.ഡി.എ. ഇടുക്കി പാർലമെന്റ് കൺവീനർ പി.എ. വേലുക്കുട്ടൻ,ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് , പി.പി. സജീവ്, ഷൈൻ കൃഷ്ണൻ, രാജേഷ് ജി. , സന്തോഷ് വിനായക, ജിതിൻ, തങ്കക്കുട്ടൻ, അജീവ്, ഷാബു വി.സി., സീമ അശോകൻ, സിന്ധു മനോജ്, പുരുഷോത്തമൻ, രഞ്ജിത് രഘുനാഥ് എന്നിവർ സംസാരിച്ചു. സെബാസ്റ്റ്യൻ മാത്യു നന്ദി പറഞ്ഞു.