lions
തുറവൂർ ലയൺസ് ക്ലബ്ബിന്റെയും ആലുവ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടേയും നേതൃത്വത്തിൽ തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നിയമ സാക്ഷരതാ ക്ലാസ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാനും,ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമായ റിനോ ഫ്രാൻസിസ് സേവ്യർ ക്ലാസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂർ ലയൺസ് ക്ലബിന്റെയും ആലുവ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമസാക്ഷരതാ ക്ലാസ് നടത്തി. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമായ റിനോ ഫ്രാൻസിസ് സേവ്യർ ക്ലാസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഭാരവാഹി ബിമൽനാഥ് അഞ്ചലശേരി അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ അജികുമാർ, ജയൻ സി. ദാസ്, തങ്കച്ചൻ വിതയത്തിൽ, ടോം ജോസ് എന്നിവർ ക്ളാസ് നയിച്ചു.തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, ഫാ.ജോസഫ് കൊടിയൻ, വൈസ് പ്രസിഡന്റ് സിൽവി ബൈജു, ലയൺസ് ക്ലബ് പ്രസിഡന്റ് പോൾ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. പൗലോസ്, ടെസി പോളി, പ്രിൻസിപ്പൽ പി.വി. ആന്റണി, ലയൺസ് ക്ലബ് ഭാരവാഹികളായ അഡ്വ. ജസ്‌വിൻ പി വർഗീസ് , ലിനു ജെസ് വിൻ, ലിറ്റി ജോൺസൺ എന്നിവർ പ്രസംഗിച്ചു.