മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയിലെത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതകൾ ഡിപ്പോയിലേക്ക് മാർച്ച് നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, ജയ്സൺ ജോസഫ് ,കെ എം അബ്ദുൽ മജീദ്, എ. മുഹമ്മദ് ബഷീർ , അഡ്വ. കെ.എം. സലിം, കെ.എം. പരീത്, പി.എം. അമീർ അലി തുടങ്ങിയവർ പ്രസംഗിച്ചു.