ആലുവ: എനർജി മാനേജ്‌മെന്റ് സെന്റർ കേരള, എടത്തല അൽഅമീൻ കോളേജ്, നൊച്ചിമ സേവന ലൈബ്രറി, സാക്ഷരതാമിഷൻ വികസന വിദ്യാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ഊർജസംരക്ഷണ ബോധവത്കരണ ക്ലാസ്, എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം എന്നിവ നടത്തി. ഊർജ കിരൺ പദ്ധതിയുടെ ഭാഗമായായിരുന്നു ക്ലാസ്. പദ്ധതി കോ ഓർഡിനേറ്റർ ഡോ. എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. സേവന ജോയിന്റ് സെക്രട്ടറി ജി.പി. ഗോപി അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ നെടുമ്പാശേരി ക്ലാസെടുത്തു. അസി. പ്രൊഫ. സി. ശ്രീജ, ടി.എൻ. രഞ്ജിനി, ടി. രാജേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.