പെരുമ്പാവൂർ: പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല ഫുട്‌ബാൾ-കബഡി കോച്ചിംഗ് ക്യാമ്പ് തുടങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന കിറ്റ് നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ജെസി എജി വിതരണം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി.എച്ച്. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജയന്തി, സ്വാഗതസംഘം ഭാരവാഹികളായ പി.എസ്. സുബിൻ, സി.കെ. അബ്ദുള്ള, സലീം ഫാറൂഖി, കെ.എം. നാസർ എന്നിവർ സംസാരിച്ചു. മുൻ കായിക അദ്ധ്യാപകൻ തോമസ്, എം.കെ. സക്കീർ ഹുസൈൻ, കെ.എം. ഷാജഹാൻ, അനി പി. കുര്യൻ, ഷമീർ ബാവ, സി.കെ. അമീർ, ജോയ് വർഗീസ്, സാദിഖ്, കാസിം, സുദീബ എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് യു.എ. അംബിക സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഇ. ബാവക്കുഞ്ഞ് നന്ദിയും പറഞ്ഞു. 35 വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പിന്റെ പരിശീലകൻ വിദേശതാരം സനിയും ഡയറക്ടർ കായിക അദ്ധ്യാപകൻ ജോഷിയുമാണ്. മുൻ സന്തോഷ് ട്രോഫി താരങ്ങളായ ഷെറിൻ സാം, സുജിൽ കണ്ണായി എന്നിവർ ക്യാമ്പ് സന്ദർശിക്കും.