goldan-home-
കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രളയ ബാധിതർക്ക് ഗോൾഡൻ ഹോം പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ : കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രളയ ബാധിതർക്ക് ഗോൾഡൻ ഹോം പദ്ധതിയിൽ നിർമ്മിച്ച ചേന്ദമംഗലം പഞ്ചായത്തിലെ മനക്കോടത്ത് മരത്തോത്ത് പരേതനായ രാജീവിന്റെ ഭാര്യ രാജിക്കും കുടുംബത്തിനുമുള്ള വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പ്രളയത്തിൽ ഇവരുടെ വീട് പൂർണമായും വെള്ളത്തിൽ മുങ്ങി നശിച്ചുപോയിരുന്നു. എച്ച്.ഇ. മുഹമ്മദ് സേട്ട്, കണ്ണപ്പൻ, നൂർമുഹമ്മദ് നീർഷ, സലാഹുദ്ദീൻ മദനി, എ. നിസാർ, ടി.വി. ജയ്‌ഹിന്ദ്, ടി.വി. സലീം തുടങ്ങിയവർ പങ്കെടുത്തു.