innocent

കൊച്ചി: ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നടനുമായ ഇന്നസെന്റിന് 2,93,76,262 രൂപയുടെ ആസ്തിയുണ്ട്. മൂന്നു കാറുകളിൽ ബെൻസ് സെക്കൻഡ് ഹാൻഡാണ്. ആറര ലക്ഷം രൂപയുടെ വായ്പാ ബാദ്ധ്യതയുമുണ്ട്.സ്ഥലം, വീട് എന്നീ സ്ഥാവര ആസ്തികളുടെ മൂല്യം 1,02,63,700 രൂപ. ഇന്നസെന്റ് സ്വയം സമ്പാദിച്ചവയുടെ വിപണിമൂല്യം 3,46,39,962 രൂപ വരും. നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച രേഖയിലാണ് കണക്കുകൾ.
സൗത്ത് ഇന്ത്യൻ ബാങ്കിൽ 2,30,35,331 രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. കൈയിലുള്ളത് 10,000 രൂപ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇരിങ്ങാലക്കുട ശാഖയിലെ അക്കൗണ്ടിൽ 19,525.44 രൂപയുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പാർലമെന്റ് ശാഖയിലെ അക്കൗണ്ടിൽ 50,199.33 രൂപയും.
ഒരു ബെൻസും രണ്ട് ഇന്നോവയുമാണ് വാഹനങ്ങൾ.
76 ഗ്രാം സ്വർണം കൈവശമുണ്ട്. മതിപ്പുവില 2,24,200 രൂപ. 2,89,166 രൂപയുടെ ഇൻഷ്വറൻസുണ്ട്. കാർ വാങ്ങാൻ 6,70,000 രൂപ വായ്പയെടുത്തു.
ഭാര്യ ആലീസിന് 41,33,513.83 രൂപയുടെ ജംഗമ ആസ്തിയും 22,55,000 രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്. ആകെ 63,88,513.83 രൂപയുടെ ആസ്തി.