nkdesam
ആലുവ മണപ്പുറത്ത് നഗരസഭ സംഘടിപ്പിച്ച ദൃശ്യോത്സവത്തിന്റെ സമാപന സമ്മേളനം കവി എൻ.കെ. ദേശം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് നഗരസഭ സംഘടിപ്പിച്ച ഒരാഴ്ച്ച നീണ്ടുനിന്ന ദൃശ്യോത്സവത്തിന് തിരശീലവീണു. സമാപന സമ്മേളനം കവി എൻ.കെ. ദേശം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സി. ഓമന അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്‌സൺ ലിസി എബ്രഹാം, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെറോം മൈക്കിൾ, ഓമന ഹരി, കൗൺസിലർമാരായ ശ്യാം പത്മനാഭൻ, ലളിത ഗണേഷ്, ഷിജി രാമചന്ദ്രൻ, മിനി ബൈജു, സാജിത സിദ്ദിഖ്, ജലജ മണി എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ പാട്ടുകൾ അരങ്ങേറി. വിവിധ ദിവസങ്ങളിലായി സാംസ്‌കാരിക സമ്മേളനം, ആദരിക്കൽ, കലാപരിപാടികൾ എന്നിവ നടന്നിരുന്നു. നിത്യേന വ്യാപാരമേളയ്ക്കെത്തുന്ന ആയിരക്കണക്കിന് ആളുകളാണ് ദൃശ്യോത്സവത്തിലും പങ്കാളികളായത്.