vennala
വെണ്ണല സഹകരണ മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം ഡോ. സെബാസ്റ്റ്യൻ പോൾ നിർവഹിക്കുന്നു

കൊച്ചി: വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള 'വെണ്ണല സഹകരണ മെഡിക്കൽ ലാബ് 'പ്രവർത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെ തുടക്കം കുറിച്ചിട്ടുള്ള ലാബിൽ എല്ലാവിധ പരിശോധനകൾക്കും 40 ശതമാനത്തോളം കുറവുണ്ട്. മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം മുൻ എം.പി.ഡോ.സെബാസ്റ്റ്യൻ പോൾ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ .സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സി.ഡി. വത്സലകുമാരി, കെ.ടി. സാജൻ, കെ.ബി. ഹർഷൽ, പി.ആർ. ശിങ്കാരൻ, എം.കെ. ഇസ്മയിൽ, എം.എൻ. ലാജി എന്നിവർ സംസാരിച്ചു. പി.കെ. മിറാജ് സ്വാഗതവും എസ്. മോഹൻദാസ് നന്ദിയും പറഞ്ഞു.