santhoshbabu
എസ്.എൻ.ഡി.പി യോഗം നെടുവന്നൂർ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ പുരുഷ സ്വയംസഹായ സംഘം 500 -ാംമത്തെ യോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം നെടുവന്നൂർ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ പുരുഷ സ്വയംസഹായ സംഘം 500 -ാംമത്തെ യോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എൻ. ജോഷി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ മുഖ്യാതിഥിയായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മേഖലാ കൺവീനർ കെ.കെ. മോഹനൻ, സരിത ബാബുരാജ്, രജിത മധു, വേലായുധൻ, എ.വി. അനു, പി.കെ. വേണു, എസ്. ഷൈജു, ടി.കെ. സുനിൽ എന്നിവർ സംസാരിച്ചു.