കുമളി: പെരിയാർ ടെെഗർ റിസർവിന്റെ ബോധവത്കരണ പരിപാടിയായ പെരിയാർ ടോക്സിൽ ഇന്ന് എക്സെെസ് കമ്മീഷണർ ഋഷിരാജ് സിംഗ് സംസാരിക്കും. ഇന്ന് രാവിലെ 10.30ന് ബാംബുഗ്രോവിൽ നടക്കുന്ന പരിപാടിയിൽ കുട്ടികളിൽ ലഹരിമരിന്ന് ഉപയോഗം നിയന്ത്രിക്കുന്നതിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തിലാണ് ക്ലാസ്. സതേൺ റീജിയൻ കൺസർവേറ്റർ എെ. സിദ്ദിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ സ്വാഗതം പറയും. കുമളി പഞ്ചായത്ത് പ്രസി‌ഡന്റ് ഷീബാ സുരേഷ്, വെെസ് പ്രസിഡന്റ് സൺസി മാത്യു എന്നിവർ പങ്കെടുക്കും.