kudumbasangam
മദ്യ വ്യവസായ മേഖലയിൽ പണിയെടുക്കുന്ന വിവിധ യൂണിയനുകളുടെ സംയുക്ത കുടുംബസംഗമം ചെറുതോണി ഇ.എം.എസ് സ്മാരക ആഡിറ്റോറിയത്തിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: മദ്യ വ്യവസായ മേഖലയിൽ പണിയെടുക്കുന്ന കെ.എസ്.ബി.സി സ്റ്റാഫ് യൂണിയൻ, സംസ്ഥാന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയൻ, കെ.എസ്.ബി.സി സ്റ്റാഫ് സെക്യൂരിറ്റി യൂണിയൻ എന്നീ സംഘടനകളുടെ സംയുക്ത കുടുംബസംഗമം ചെറുതോണി ഇ.എം.എസ് സ്മാരക ആഡിറ്റോറിയത്തിൽ നടന്നു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.വി. ശശി അദ്ധ്യക്ഷത വഹിച്ചു. പി.എസ്. രാജൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ശ്രീകുട്ടൻ, എസ്. സജീവ്, ജെയ്‌സൺ ജോസഫ്, വിഷ്ണു പിഎം, സ്മിത, സുലോചന ഷൈനി തോമസ് എന്നിവർ പ്രസംഗിച്ചു.