bus
അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ്. ബസ്

ചെറുതോണി: കരിമണലിനു സമീപം തട്ടേക്കണ്ണിയിൽ കെ.എസ്.ആർ.ടി.സി ബസും ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയും കുട്ടിയിടിച്ച് ലോറി 50 താഴ്ചയിലേക്ക് മറിഞ്ഞു ഡൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ലോറി ഡ്രൈവർ പാല ഇടമറുകു സ്വദേശി നരിതുക്കിൽ ബാബു ജേക്കബ്ബ് (40),​ ക്ലീനർ മൂലമറ്റം സ്വദേശി വേണുഗോപാൽ (38) എന്നിവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കട്ടപ്പനയിൽ നിന്ന് നിറയെ യാത്രക്കാരുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് എറണാകുളത്തുനിന്ന് കയറ്റം കയറി വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്ക് പൊട്ടി സ്ഥലത്ത് ഇന്ധനം ഒഴുകിയത് പരിഭ്രാന്തി പരത്തി. ഇടുക്കി, അടിമാലി എന്നിവിടങ്ങളിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് ഇവ നിർവീര്യമാക്കി. ഇതുവരെ നേര്യമംഗലം ഇടുക്കി സംസ്ഥാന പാതയിൽ പനംകുട്ടി വരെ ഗതാഗതം നിറുത്തിവച്ചു. കരിമണലിൽ നിന്ന് പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. ബസിലെ യാത്രക്കാർക്ക് പരിക്കൊന്നുമില്ല.